Tuesday
3 October 2023
25.8 C
Kerala
HomeKeralaBREAKING : കേന്ദ്ര സർക്കാർ വിറ്റ സ്ഥാപനം ഏറ്റെടുത്ത് കേരള സർക്കാർ

BREAKING : കേന്ദ്ര സർക്കാർ വിറ്റ സ്ഥാപനം ഏറ്റെടുത്ത് കേരള സർക്കാർ

സംസ്ഥാനത്തിന്റെ വ്യവസായവികസനത്തിന് ആക്കം പകർന്നുകൊണ്ട് ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ ആസ്തിവകകൾ ഏറ്റെടുക്കാനുള്ള തീരുമാനം 2020-2021 ലെ ബജറ്റിൽ സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിരുന്നു.കിഫ്ബി വഴി ധനലഭ്യത ഉറപ്പുവരുത്തിയാണ് ഏറ്റെടുക്കൽ.

പദ്ധതിയുടെ പ്രധാന്യം കണക്കിലെടുത്ത് 2021 ഫെബ്രുവരി 15 ന് ചേർന്ന കിഫ്ബിയുടെ 41-ാം ജനറൽബോഡി പദ്ധതിക്കായി 200.60 കോടി രൂപയുടെ ധനാനുമതി നൽകിയിരുന്നു. തുടർന്ന് ഇതിന്റെ ആദ്യ ഗഡുവായ 72 കോടി എൺപതുലക്ഷത്തി എണ്ണായിരത്തിഅഞ്ഞൂറ് രൂപ (Rs.72,80,08,500) കിഫ്ബി കിൻഫ്രയ്ക്ക് കൈമാറി.

കേന്ദ്ര സർക്കാർ വില്പനയ്ക്ക് വെച്ച സ്ഥാപനമാണ് ഇപ്പോൾ കേരള സർക്കാർ ഏറ്റെടുക്കുന്നത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനാണ് ഇപ്പോൾ നൽകുന്ന തുക ഉപയോഗിക്കുക.ഏറ്റെടുക്കുന്ന 300 ഏക്കറിൽ ഒരു വ്യവസായപാർക്ക് സ്ഥാപിക്കും.നിർവഹണ ഏജൻസിയായ കിൻഫ്ര ഇതുസംബന്ധിച്ച പ്ലാൻ സമർപ്പിച്ചിട്ടുണ്ട്.

ഈ 300 ഏക്കർ വെള്ളൂർ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ പരിസരത്തുതന്നെയാണുള്ളത്. വെള്ളം,വൈദ്യുതി അടക്കം വ്യവസായവികസനത്തിന് ഉടനടി അനുയോജ്യമായ തരത്തിലുള്ളതാണ് ഈ ഭൂമി. മികച്ച റോഡ് – റെയിൽ ശൃംഖലയും പ്രദേശത്തോടനുബന്ധിച്ച് ഉണ്ട്.

കോട്ടയം ജില്ലയുടെ വ്യവസായവികസനത്തിന് വിലങ്ങുതടിയായ നിൽക്കുന്ന സ്ഥലദൗർലഭ്യം ഇതോടെ പരിഹരിക്കപ്പെടും.ഈ ഭൂമിയിൽ കിൻഫ്ര ഒരു വ്യവസായപാർക്ക് വികസിപ്പിക്കും.ഭൂമി ലീസിന് കൊടുക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് അടുത്ത ഏഴുവർഷം കൊണ്ട് കിൻഫ്രയ്ക്ക് മുതലും പലിശയും അടച്ചുതീർക്കാൻ കഴിയും.

RELATED ARTICLES

Most Popular

Recent Comments