കണ്ണൂർ മണ്ഡലത്തിൽ വികസനത്തിന്റെ അഞ്ച് വർഷങ്ങളാണ് കടന്നുപോയതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. പല പദ്ധതികളും വിജയകരമായി പൂർത്തിയാക്കാനായി. ബാക്കിയുള്ളവ പുരോഗതിയിലാണ്. ചാല കട്ടിങ് റെയിൽവേ മേൽപാലത്തിന് 5.27 കോടിയുടെ ഭരണാനുമതിയായി.
മണ്ഡലത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളും മെക്കാഡം ടാറിങ്ങിലേക്ക്. പാലങ്ങൾക്ക് 32.79 കോടിയുടെ ഭരണാനുമതി.മണ്ഡലത്തിൽ സമ്പൂർണ വൈദ്യുതീകരണം പൂർത്തിയായി.മുഴുവൻ സ്കൂളുകളും ഹൈടെക്കായി.
കാനാമ്പുഴ അതിജീവന പദ്ധതിയിൽ 10 കോടിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം.മുണ്ടേരിക്കടവ് പക്ഷിസങ്കേതം പ്രവർത്തനമാരംഭിച്ചു.മൃഗസംരക്ഷണ, മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു.മേലെചൊവ്വ അണ്ടർപാസ്, തെക്കി ബസാർ ഫ്ലൈ ഓവർ എന്നീ പദ്ധതികൾക്ക് തുടക്കമിട്ടതായും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു