Friday
22 September 2023
23.8 C
Kerala
HomeKeralaരണ്ടില ചിഹ്നം: ഹൈക്കോടതി നടപടി കേരള കോണ്‍ഗ്രസിന് കരുത്താകുമെന്ന് ജോസ് കെ. മാണി

രണ്ടില ചിഹ്നം: ഹൈക്കോടതി നടപടി കേരള കോണ്‍ഗ്രസിന് കരുത്താകുമെന്ന് ജോസ് കെ. മാണി

രണ്ടില ചിഹ്നം ആവശ്യപ്പെട്ട് പി.ജെ ജോസഫ് നല്‍കിയ ഹരജി തള്ളിയ ഹൈക്കോടതി നടപടി കേരള കോണ്‍ഗ്രസിന് കരുത്താകുമെന്ന് ജോസ് കെ. മാണി. കേരള കോണ്‍ഗ്രസ് എടുത്ത നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്നും ജോസ് കെ മാണി പറഞ്ഞു.

രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെയാണ് പി.ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ പിജെ ജോസഫിന്‍റെ ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. ഈ അപ്പീലാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

 

RELATED ARTICLES

Most Popular

Recent Comments