യുഡിഎഫ് തോറ്റാലും ഇല്ലെങ്കിലും കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നു: എ വിജയരാഘവൻ

0
40

എൽഡിഎഫ് വികസന മുന്നേറ്റ യാത്രക്ക് അഭൂതപൂർവമായ പിന്തുണയാണ് മലപ്പുറം ജില്ലയിൽ ലഭിക്കുന്നതെന്നും കേരളത്തിൻ്റെ സമഗ്ര വികസന കാഴ്ചപ്പാട് രൂപപ്പെടുത്താൻ ജാഥയിലൂടെ കഴിഞ്ഞുവെന്നും എ വിജയരാഘവൻ. വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യാത്രയിൽ ഭാവി കാലത്തെ ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങൾ ഉയർന്നു വന്നു. യുവജന സ്ത്രീ പങ്കാളിത്തം ഏറെ ശ്രദേയമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നിലപാടിനെതിരെ ഒന്നും യു ഡി എഫ് ജാഥയിൽ ആരും ഒന്നും സംസാരികുന്നിലെന്നും ഇന്ധന വില വർധനയടക്കം ഉള്ള വിഷയങ്ങളിൽ ബോധപൂർവം നിശബ്ദത പാലിക്കുന്നു.ഇതിന് പകരം പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുകയാണ് യുഡിഎഫ് ജാഥ.

എന്നാൽ മലപ്പുറത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ ജാഥയെ എതിരേക്കാൻ ആവേശപൂർവം മുന്നോട്ട് വന്നു.സുരക്ഷിതബോധം പകർന്നു നൽകാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു.മൃദു ഹിന്ദുത്വ സമീപനമാണ് കോൺഗ്രസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

യുഡിഎഫ് ജാഥയില്‍ ഒരു സ്ഥലത്ത് പോലും അവര്‍ ബിജെപിയെ കുറിച്ച് സംസാരിക്കുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. ജാഥ തുടങ്ങിയ ശേഷം പെട്രോള്‍ ലിറ്ററിന് 10 രൂപ അധികമായി . 100 രൂപയടെ വര്‍ധനവ് പാചക വാതകത്തിനുണ്ടായി . ഇത്തരത്തില്‍ ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ പൂര്‍ണ നിശബ്ദതയാണ് കോണ്‍ഗ്രസ് തുടരുന്നത്. കേരള സര്‍ക്കാരിനെ ആക്ഷേപിക്കുകയും മുഖ്യമന്ത്രിക്കെതിരെ അവാസ്തവം പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി മാത്രമാണ് യുഡിഎഫ് ജാഥ.

ബിജെപിയെ പ്രതിരോധിക്കാനുള്ള പ്രാപ്തി കോണ്‍ഗ്രസ് നേതൃത്വത്തിനില്ല. ബിജെപിയെ എതിര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ നീങ്ങാന്‍ ദുഷ്പ്രചരണവുമായി വന്നവര്‍ യഥാര്‍ഥത്തില്‍ ബിജെപിയുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്. കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോവുകയാണ്. കോണ്‍ഗ്രസിന്റെ ഉള്ളടക്കത്തിലെ ഹിന്ദുത്വ ഭാഗത്തിന്റെ ശക്തികൊണ്ടാണത്.

ഒരു കടലാസെടുത്ത് ഹാജരാക്കുക എന്നത് പ്രതിപക്ഷ നേതാവിന്റെ കൈത്തൊഴിലാണ്. അതിന് വിശ്വാസ്യത വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമില്ല. ‘ജിം’ എന്ന പരിപാടി ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് നടപ്പിലാക്കിയതാണ്. എത്ര എംഒയു ആണ് ഒപ്പിട്ട് പോയത്. സെക്രട്ടേറിയറ്റ് വില്‍ക്കാനുള്ള എംഒയു ഉണ്ടോ എന്ന് പോലും തപ്പിനോക്കിയാല മനസിലാകു.

ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ മുഖ്യമന്ത്രി വിഷയം വ്യക്തമാക്കിയതാണ്. വിദേശ ട്രോളറുകള്‍ക്കോ തദ്ദേശീയ കോര്‍പറേറ്റ് ട്രോളറുകള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനം നടത്താതിരിക്കാനാണ് വലിയ സമ്മര്‍ദ്ദം ഈ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ ചെലുത്തിയത്. കേന്ദ്രം അനുവാദം പിന്‍വലിക്കണം എന്നാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പട്ടത്. ഈ അനുവാദം കൊടുത്തത് നരസിംഹറാവു പ്രധാനമന്ത്രിയായ കാലത്താണ്.

വലിയ സമരമാണ് അതിനെതിരെ നടന്നത്. ചെന്നിത്തല അതിനെ കളിയാക്കിയതാണ്. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികലുടെ താല്‍പര്യത്തിന് ഒപ്പമേ നിന്നിട്ടുള്ളു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എന്തെങ്കിലും പറയുകയും അതിന് മേമ്പൊടിക്ക് കളവ് പറയുകയും ചെയ്യുന്ന ശൈലി ചെന്നിത്തലയ്ക്കുണ്ട്. പ്രളയകാലത്തും കോവിഡ് കാലത്തും എല്ലാവരും കണ്ടതാണ്. അതിപ്പോഴും തുടരുന്നുവെന്നെ ഉള്ളുവെന്നും വിജയരാഘവന്‍ വ്യക്തമാക്കി.