ജനജീവിതത്തിന് തിരിച്ചടി ,രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി

0
40

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു.അഞ്ചാം തവണയാണ് ഫെബ്രുവരിയിൽ മാത്രം ഇന്ധനവില കൂട്ടിയത്‌. എട്ട് മാസത്തിനിടെ പതിനാറ് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിച്ചത്.

പെട്രോളിന്‌ 35 പൈസയും ഡീസലിന്‌ 37 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 87 രൂപ 46 പൈസയും ഡീസലിന് 81 രൂപ 72 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില.