മോഷണം പോയ കെഎസ്ആർടിസി ബസ് പാരിപ്പള്ളിയിൽ കണ്ടെത്തി

0
31

കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ കെഎസ്ആർടിസി ബസ് പാരിപ്പള്ളിയിൽ കണ്ടെത്തി. RAC354(കെഎൽ 15, 7508) നമ്പർ വേണാട് ബസാണ് മോഷ്ടിക്കപ്പെട്ടത്. കൊല്ലം കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസാണ് കാണാതായത്. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്.

രാത്രി ഗാരേജിൽ സർവീസിന് വേണ്ടി കയറ്റിയ വണ്ടിയാണിത്. പുലർച്ചെ 12.30 യോടെ സർവീസ് പൂർത്തിയാക്കി മുനിസിപ്പാലിറ്റി ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്നു. രാവിലെ വണ്ടിയെടുക്കാൻ ഡ്രൈവർ ചെന്നപ്പോൾ വണ്ടി കാണതായതായി മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് ഡിപ്പോ അധികൃതർ കൊട്ടാരക്കര പൊലീസിന് പരാതി നൽകിയിരുന്നു. മോഷണം പോയ ബസ് കണ്ടെത്തിയെങ്കിലും ആന വണ്ടി മോഷ്ടിച്ചയാളെ കണ്ടെത്താന്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്.