അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുമായുള്ള ബന്ധം പുനസ്ഥാപിക്കുമെന്ന് ബൈഡൻ

0
59

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുമായുള്ള അമേരിക്കയുടെ ബന്ധം പുനസ്ഥാപിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ട്രംപിന്റെ കീഴിൽ വഷളായ ഉഭയകക്ഷി ബന്ധങ്ങളും നിലപാടുകളും പുനസ്ഥാപിക്കാനുള്ള ബൈഡൻ ഭരണകൂട ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. ഈ ആഴ്ച തന്നെ ഇതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും ബൈഡൻ പറഞ്ഞു.

മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ട്രംപിന്റെ കീഴിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുമായുള്ള അമേരിക്കയുടെ ബന്ധം മോശമാകുന്നത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും, ജനീവയിലെ മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞരുടെയും മേൽനോട്ടത്തിൽ, അംഗമായി മുന്നോട്ടുപോകാനാണ് അമേരിക്കയുടെ തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഇസ്രായേൽ അനുകൂല കേന്ദ്രങ്ങളുമായുള്ള അമേരിക്കയുടെ ബന്ധത്തെ വളരെയധികം പ്രതികൂലമായി ബാധിക്കാൻ പോകുന്ന നീക്കത്തിനാണ് ഇതിലൂടെ ബൈഡൻ ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്നത്. ഇസ്രായേൽ നടപടികൾക്ക് എതിര് നിൽക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് 2018 ൽ ഐ.എച്ച്.ആർ.സിയുമായുള്ള ബന്ധം വിശ്ചേദിച്ച ട്രംപിന്റെ നീക്കങ്ങൾക്കെതിരെ അമേരിക്കക്ക് അകത്ത് നിന്നും പുറത്ത് നിന്നും നിരവധി വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.