മ്യാൻമറിൽ ഇന്റർനെറ്റ് പൂർണമായി നിരോധിച്ചു, പ്രതിഷേധം ശക്തം

0
80

മ്യാൻമറിൽ ഓങ് സാൻ സൂചി സർക്കാരിനെ അട്ടിമറിച്ച്‌ ഭരണം പിടിച്ച പട്ടാളം ഇന്റർനെറ്റ് പൂർണമായി നിരോധിച്ചു. സമൂഹമാധ്യമങ്ങൾക്ക് അടക്കം വിലക്കേർപ്പെടുത്തിയിട്ടും പ്രതിഷേധം ശക്തമാകുന്നതു തടയുന്നതിനാണ് ഇന്റർനെറ്റ് സേവനം പൂർണമായി നിരോധിച്ചത്. മൊബൈൽ ഫോണുകളുടെ പ്രവർത്തനം സുഗമമല്ല.

രാജ്യത്ത് ലാൻഡ് ഫോണുകളും പലയിടത്തും ലഭ്യമല്ല. പട്ടാള അട്ടിമറി നടന്ന ഈ മാസം 1 മുതൽ സൂചിയും പ്രസിഡന്റ് വിൻ മിന്റും വീട്ടുതടങ്കലിലാണ്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ യാങ്കൂണിൽ കഴിഞ്ഞ ദിവസം ആയിരത്തിലേറെ പേർ പങ്കെടുത്ത പ്രതിഷേധ റാലി നടന്നു.