Wednesday
17 December 2025
26.8 C
Kerala
HomePoliticsകുഴൽപ്പണത്തിൽ നിന്നും എത്ര കിട്ടിയെന്ന് മത്സരിച്ച‌ പ്രമുഖർ പറയട്ടെ : എ വിജയരാഘവൻ

കുഴൽപ്പണത്തിൽ നിന്നും എത്ര കിട്ടിയെന്ന് മത്സരിച്ച‌ പ്രമുഖർ പറയട്ടെ : എ വിജയരാഘവൻ

 

 

 

ബിജെപി സ്ഥാനാർഥികളായ പ്രമുഖർക്ക്‌ കുഴൽപ്പണം ഇടപാടിൽ എത്ര കിട്ടിയെന്ന്‌ അവർതന്നെ വ്യക്തമാക്കട്ടെയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. നീതിമാന്മാരായി ചമഞ്ഞ്‌ ബിജെപി സ്ഥാനാർഥികളായവരാണ്‌ അവരെന്നും വിജയരാഘവൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

ഓരോ മണ്ഡലത്തിലും ബിജെപി കോടികൾ ഒഴുക്കിയതായാണ്‌ വ്യക്തമാകുന്നത്‌. എ ക്ലാസ്‌ മണ്ഡലത്തിൽ അഞ്ചുകോടി, മറ്റിടത്ത്‌ മൂന്നുകോടി എന്നിങ്ങനെ. പ്രമുഖർ മത്സരിച്ച മണ്ഡലങ്ങളിലും പണം എത്തിയിട്ടുണ്ട്‌. കുഴൽപ്പണം പ്രമുഖർ കൈപ്പറ്റിയോ മറ്റാരെങ്കിലും വാങ്ങിയോ എന്നത് അവർതന്നെ വ്യക്തമാക്കണം. കുഴൽപ്പണം ഇടപാടിൽ മുഖം നഷ്‌ടപ്പെട്ടതിന്റെ ജാള്യത്തിൽനിന്ന്‌ രക്ഷപ്പെടാനാണ്‌ ബിജെപിയുടെ സമരനാടകം. അവർ പറഞ്ഞതെല്ലാം കള്ളമായിരുന്നെന്ന്‌ കേരളത്തിന്‌ ബോധ്യമായി.

കൈയോടെ പിടിച്ചതിനാൽ ജനങ്ങളെ അഭിമുഖീകരിക്കാനാകാത്ത അവസ്ഥയാണ്‌. കുഴൽപ്പണക്കേസിൽ പരാതിക്കാരായിരുന്നു‌ ബിജെപി‌. എന്നാൽ, അന്വേഷണം നടന്നപ്പോൾ അവർ കുറ്റക്കാരായി. ഇത്തരം അവസരത്തിൽ എതിർപ്രചാരണം നടത്തുന്നത്‌ സംഘപരിവാറിന്റെ പതിവാണെന്നും വിജയരാഘവൻ പറഞ്ഞു.

മാങ്ങാണ്ടി പോയ പി ടി തോമസ് പറയുന്നതെല്ലാം പച്ചക്കള്ളം

RELATED ARTICLES

Most Popular

Recent Comments