സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ; ശനിയും ഞായറും കർശന നിയന്ത്രണം

0
32

 

 

സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണത്തിൽ ഇന്ന് കൂടുതൽ ഇളവുകളുണ്ടാകും. എന്നാൽ, ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം കർശനമാക്കും.

ഇന്ന് തുറക്കാവുന്ന കടകൾ – രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

  • സ്‌റ്റേഷനറി, ജൂവലറി, ചെരുപ്പ്, തുണി, കണ്ണട, ശ്രവണ സഹായി, പുസ്തകം എന്നിവ വിൽക്കുന്ന കടകൾ.
  • വാഹന ഷോറൂമുകൾ അറ്റകുറ്റ പണികൾക്ക് മാത്രം
  • മൊബൈൽ ഫോൺ നന്നാക്കുന്ന കടകൾ
  • ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾ
  • നിർമാണ മേഖലയിലെ സൈറ്റ് എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും രേഖ കാട്ടി യാത്ര ചെയ്യാം.
  • കെഎസ്ആർടിസി ദീർഘദൂര സർവീസുകളുണ്ടാകും.

ശനി, ഞായർ ഇളവുകൾ

  • കേന്ദ്ര, സംസ്ഥാന ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷൻ, ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾ എന്നിവ പ്രവർത്തിക്കും.
  • ഹോട്ടലുകളും റസ്‌റ്റോറന്റുകളും രാവിലെ 7 മുതൽ രാത്രി 7 വരെ ഹോം ഡെലിവറി മാത്രം. ബേക്കറികൾ രാത്രി 7വരെ.
  • ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളും കള്ളുഷാപ്പുകളും (പാഴ്‌സൽ മാത്രം) രാത്രി 7വരെ.
  • വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, ബസ്സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം. യാത്രാ രേഖകൾ ഉണ്ടാകണം.
  • രോഗികളുടെ കൂട്ടിരിപ്പുകാർ, വാക്‌സിൻ സ്വീകരിക്കുന്നവർ എന്നിവർക്ക് രേഖ കാണിച്ച് യാത്ര ചെയ്യാം.
  • നിർമാണ പ്രവർത്തനങ്ങളാകാം. സമീപത്തെ പൊലീസ് സ്‌റ്റേഷനിൽ അറിയിക്കണം.
  • കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഉണ്ടാകില്ല.

മാങ്ങാണ്ടി പോയ പി ടി തോമസ് പറയുന്നതെല്ലാം പച്ചക്കള്ളം