രാ​ജ്യ​ത്ത് കത്തിക്കയറി ഇ​ന്ധ​ന വി​ല, ഈ ​മാ​സം ആ​റാം ത​വ​ണ വില വർധനവ്

0
32

 

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 29 പൈ​സ വീ​ത​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. ഈ ​മാ​സം ഇ​ത് ആ​റാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.രാ​ജ്യ​ത്തി​ൻറെ പ​ല ഭാ​ഗ​ത്തും ഇ​ന്ധ​ന വി​ല ഇ​തി​നോ​ട​കം നൂ​റ് ക​വി​ഞ്ഞു.

കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 96.07 രൂ​പ​യും ഡീ​സ​ലി​ന് 91.53 രൂ​പ​യു​മാ​ണ് പു​തി​യ ഇ​ന്ധ​ന​വി​ല. തി​രു​വ​ന​ന്ത​പു​രം പെ​ട്രോ​ളി​ന് 97.83 രൂ​പ​യും ഡീ​സ​ലി​ന് 93.19 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 96.24 രൂ​പ​യും ഡീ​സ​ൽ 91.60 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

കോ​വി​ഡും ലോ​ക്ഡൗ​ണും മൂ​ലം ജ​ന​ങ്ങ​ൾ ക​ന​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യ സ​മ​യ​ത്താ​ണ് ഇ​രു​ട്ട​ടി​യാ​യി ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന​ത്. 11 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 1.36 രൂ​പ​യും ഡീ​സ​ലി​ന് 1.44 രൂ​പ​യും വ​ർ​ധി​ച്ചു.

മാങ്ങാണ്ടി പോയ പി ടി തോമസ് പറയുന്നതെല്ലാം പച്ചക്കള്ളം