സ്കൂൾ വിദ്യാഭ്യാസ മികവിന്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

0
52

 

സ്കൂൾ വിദ്യാഭ്യാസ മികവിന്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019-20 ലെ പെർഫോമൻസ് ഗ്രേഡിങ് സൂചികയിലാണ് കേരളം വീണ്ടും രാജ്യത്ത് ഒന്നാംസ്ഥാനത്ത് എത്തിയത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019-20 പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ (പിജിഐ) കേരളം വീണ്ടും രാജ്യത്ത്‌ ഒന്നാംശ്രേണിയിൽ എത്തിയത് പൊതുവിദ്യാഭ്യാസ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകരമാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019-20 ലെ പെർഫോമൻസ് ഗ്രേഡിങ് സൂചികയിൽ കേരളം വീണ്ടും രാജ്യത്ത് ഒന്നാംസ്ഥാനത്ത് എത്തിയത്. കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കിയാണ് ഇത്തവണയും കേരളം ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്.

പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകർഷകിക്കാൻ നടത്തിയ പ്രവർത്തനങ്ങളും സമഗ്രശിക്ഷാ കേരള വഴി നടത്തിയ പ്രവർത്തനങ്ങളുമാണ് മികവിന്റെ സൂചികയിൽ ഏറ്റവും ഉയർന്ന ഗ്രേഡായ എ ++ നേടാൻ കേരളത്തിന് തുണയായത്. 70 മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന പ്രകടന വിലയിരുത്തൽ സൂചികയിൽ 901 പോയന്റ് ആണ് കേരളം നേടിയത് .

കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം നേടുമ്പോൾ കേരളത്തിന് 862 പോയന്റായിരുന്നു. കുട്ടികൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാപ്ത്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിർവഹണം. ഗുണമേന്മ, ഫലപ്രാപ്തി എന്നിവയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചാണ് കേരളം വീണ്ടും ഒന്നാമതെത്തിയത്. പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളും കേരളത്തിനൊപ്പം ഉയർന്ന ഗ്രേഡ് പങ്കിട്ടിട്ടുണ്ട്.