കേന്ദ്രസർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയയ്ക്കാനുള്ള ഡൽഹി ഹൈക്കോടതിയുടെ തീരുമാനം തടഞ്ഞ് സുപ്രീംകോടതി. കോവിഡ് രോഗികൾക്ക് രാജ്യതലസ്ഥാനത്ത് ഓക്സിജൻ വിതരണം ചെയ്യാനുള്ള നിർദേശം പാലിച്ചില്ലെന്ന് കാണിച്ചായിരുന്നു ഹൈക്കോടതി കോടതിലക്ഷ്യനോട്ടീസയക്കാൻ തീരുമാനിച്ചത്.
എന്നാൽ സുപ്രീംകോടതി ദൽഹി ഹൈക്കോടതിയുടെ ഈ വിധി സ്റ്റേ ചെയ്തു. പകരം 700 മെട്രിക് ടൺ ഓക്സിജൻ ദിവസേന ഡൽഹിയിലേക്ക് നൽകാനും കേന്ദ്രത്തിന് നിർദേശം നൽകി. ഇത് സംബന്ധിച്ച കൃത്യമായ കണക്കുകൾ ബോധിപ്പിക്കാനും സുപ്രിംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.