കൊവിഡ് വാക്സിന്‍ പാഴാക്കിയില്ല , കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

0
24

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വാക്സിൻ ഒരു തുള്ളി പോലും പാഴാക്കാതിരുന്ന അതീവ ജാഗ്രതയോടെയുള്ള പ്രവർത്തനത്തിനാണ് അഭിനന്ദനനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.

വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ച ആരോഗ്യപ്രവര്‍ത്തകരെയും നഴ്സുമാരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. Good to see our healthcare workers and nurses set an example in reducing vaccine wastage.