ജി-7 യോഗത്തിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിലെ രണ്ടു പേർക്ക് കൊവിഡ്

0
26

 

ജി-7 രാജ്യങ്ങളിലെ വിദേശകാര്യ-വികസന മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ സംഘത്തിലെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ഇന്ത്യൻ സംഘത്തിലെ മുഴുവൻ അംഗങ്ങളും സ്വയംനിരീക്ഷണത്തിൽ പ്രവേശിച്ചു. ബ്രിട്ടീഷ് സർക്കാരാണ് ഇക്കാര്യം അറിയിച്ചത്.

ലണ്ടനിൽ നാലു ദിവസങ്ങളിലായാണ് യോഗം നടക്കുന്നത്. അതേസമയം വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. സ്വയംനിരീക്ഷണത്തിൽ പ്രവേശിച്ച സാഹചര്യത്തിൽ ഇന്ത്യൻസംഘം വെർച്വൽ ആയാണ് യോഗത്തിൽ പങ്കെടുക്കുക.