വെന്‍റിലേറ്റര്‍ സൗകര്യം ലഭിച്ചില്ല; ബെംഗളൂരുവില്‍ മലയാളി വീട്ടമ്മ ആംബുലന്‍സില്‍ മരിച്ചു

0
67

ബെംഗളൂരുവില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള കിടക്ക ലഭിക്കാന്‍ വൈകിയതിനെതുടര്‍ന്ന് കോവിഡ് രോഗിയായ മലയാളി വീട്ടമ്മ ആംബുലന്‍സില്‍ മരിച്ചു. തൃശൂര്‍ മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂര്‍ സ്വദേശിനിയും ബംഗളൂരു മല്ലേഷ് പാളയയിലെ താമസക്കാരിയുമായ ശാന്ത ശ്രീധരന്‍ (69) ആണ് മരിച്ചത്.

കഗ്ഗദാസപുരയിലെ നഴ്‌സിങ്ങ് ഹോമിലാണ് ഇവരെ പ്രവേശിപ്പിച്ചത്. എന്നാല്‍, ഓക്‌സിജന്‍ തീരുമെന്നതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ പ്രവേശിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്തതിനാല്‍ ശാന്തയെ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ല. കോവിഡ് പോസിറ്റീവായ മക്കള്‍ തന്നെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.