കോ​വി​ഡ് പ്ര​തി​സ​ന്ധി : ഇ​ന്ത്യ​യ്ക്ക് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് അ​മേ​രി​ക്ക

0
79

ഇ​ന്ത്യ​യ്ക്ക് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് അ​മേ​രി​ക്ക. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം തി​രി​യു​ന്ന ഇന്ത്യക്ക് കോ​വി​ഷീ​ൽ​ഡ് വാ​ക്‌​സി​ൻ നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ൾ ഇ​ന്ത്യ​യ്ക്ക് എ​ത്ര​യും വേ​ഗം ന​ൽ​കാ​മെ​ന്ന് യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജേ​ക്ക് സ​ള്ളി​വ​ൻ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കൊ​വി​ഷീ​ൽ​ഡി​ന് ആ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക​ളും കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി പി​പി​ഇ കി​റ്റു​ക​ൾ, റാ​പി​ഡ് കൊ​വി​ഡ് ടെ​സ്റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ, വെ​ൻറി​ലേ​റ്റേ​ഴ്സ് എ​ന്നി​വ ഇ​ന്ത്യ​ക്ക് ന​ൽ​കും. യു​എ​സ് എം​ബ​സി, ഇ​ന്ത്യ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, എ​പി​ഡ​മി​ക്ക് ഇ​ൻറ​ലി​ജ​ൻ​സ് സെ​ർ​വീ​സ് സ്റ്റാ​ഫ് എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ സെ​ൻറ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്ര​ൾ(​സി​ഡി​സി), യു​എ​സ് എ​യി​ഡ് എ​ന്നി​വ​യി​ൽ നി​ന്നാ​യി വി​ദ​ഗ്ധ സം​ഘ​ത്തെ വി​ന്യ​സി​ച്ച​താ​യും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ഏ​ഴ് പ​തി​റ്റാ​ണ്ടാ​യി ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ആ​രോ​ഗ്യ​രം​ഗ​ത്തെ പ​ര​സ്പ​ര സ​ഹ​ക​ര​ണം തു​ട​രു​മെ​ന്നും ഇ​ന്ത്യ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാം സ​ഹാ​യ​ങ്ങ​ളും ന​ൽ​കാ​ൻ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഇ​ന്ത്യ​ൻ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലു​മാ​യി സ​ദാ ബ​ന്ധം പു​ല​ർ​ത്താ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളും തീ​രു​മാ​നി​ച്ച​താ​യും പ്ര​സ്താ​വ​ന വ്യ​ക്ത​മാ​ക്കു​ന്നു.