ചരിത്രം കുറിച്ച് സ്വവർണവില ; പവന് 47000 കടന്നു

​ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്.

0
151

സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിലെത്തി. ​ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ​ഗ്രാമിന് 5890 രൂപയും, ഒരു പവൻ സ്വർണത്തിന് 47,120 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4875 രൂപയാണ്. ഇതോടെ ഇത് 14-ാം തവണയാണ് സ്വർണവില റെക്കോർഡിലേക്ക് എത്തുന്നത്.

കഴിഞ്ഞ ആറു വർഷത്തിനിടെ കാൽ ലക്ഷം രൂപയുടെ വിലവർധനയാണ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. 118% വിലവർധന സംഭവിച്ചു. 2017 ജനുവരി 1ന് സ്വർണവില ഗ്രാമിന് 2645 രൂപയും, പവന് 21,160 രൂപയുമായിരുന്നു. 2023 ഡിസംബറിൽ 28ന് 5890 രൂപ ഗ്രാമിനും, പവന് 47,120 രൂപയുമാണ്.