Wednesday
17 December 2025
30.8 C
Kerala
HomeIndiaഡല്‍ഹിയില്‍ കനത്തമഴയെ തുടര്‍ന്ന് യമുന നദി വീണ്ടും കരകവിഞ്ഞു

ഡല്‍ഹിയില്‍ കനത്തമഴയെ തുടര്‍ന്ന് യമുന നദി വീണ്ടും കരകവിഞ്ഞു

Yamuna river overflows again after heavy rains in Delhiഡല്‍ഹിയില്‍ കനത്തമഴയെ തുടര്‍ന്ന് യമുന നദി വീണ്ടും കരകവിഞ്ഞു. കഴിഞ്ഞ മൂന്നു മണിക്കൂറിനിടെ ഡല്‍ഹിയില്‍ ലഭിച്ചത് 11 മില്ലിമീറ്റര്‍ മഴ. പ്രഗതി മൈതാനത്തിന് സമീപമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ദ്വാരകയില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്നു യുവാക്കള്‍ മരിച്ചു. ഡല്‍ഹിയിലും ഹരിയാനയിലും ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളില്‍ എന്‍ഡിആര്‍എഫിന്റെ രക്ഷാപ്രവര്‍ത്തനം തുടരുന്നു. മഴയെത്തുടര്‍ന്ന് ചില റോഡുകളില്‍ വെള്ളക്കെട്ടും മരങ്ങള്‍ കടപുഴകി വീണും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments