Wednesday
17 December 2025
30.8 C
Kerala
HomeIndiaറഷ്യ ഉക്രയ്‌നിൽ വെടിനിര്‍ത്തലിന് തയ്യാറാകണം; അമേരിക്കയുടെ ലക്ഷ്യം നാറ്റോയുടെ വ്യാപനം: യെച്ചൂരി

റഷ്യ ഉക്രയ്‌നിൽ വെടിനിര്‍ത്തലിന് തയ്യാറാകണം; അമേരിക്കയുടെ ലക്ഷ്യം നാറ്റോയുടെ വ്യാപനം: യെച്ചൂരി

റഷ്യ‐ ഉക്രയ്ന്‍ യുദ്ധത്തില്‍ റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും ലോക സമാധാനം പുലരണമെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വാർത്താസമ്മേളനം നടത്തുകയായിരുന്നു യെച്ചൂരി. ഉക്രയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്കെത്തിക്കണം. ഉക്രയ്ന്‍ നാറ്റോയില്‍ അംഗമാകരുതെന്നും അമേരിക്കയുടെ ലക്ഷ്യം നാറ്റോയുടെ വ്യാപനമാണെന്നും യെച്ചൂരി വ്യക്തമാക്കി.

അമേരിക്ക ലക്ഷ്യമിടുന്നത് നാറ്റോയുടെ വ്യാപനമാണ്. ആഗോള ആധിപത്യം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക പ്രവര്‍ത്തിക്കുന്നത്. ഉക്രയിനിൽ നിന്നുള്ള രക്ഷാ ദൗത്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.

മൃദു ഹിന്ദുത്വം കൊണ്ട് തീവ്ര ഹിന്ദുത്വത്തെ തകര്‍ക്കാനാകില്ല. ആര്‍സ്എസിനെ ചെറുക്കാന്‍ മതേതര മുന്നേറ്റങ്ങള്‍ക്കെ കഴിയുവെന്നും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടിനെ വിമർശിച്ച്‌ യെച്ചൂരി പറഞ്ഞു. സംസ്‌ഥാന സമ്മേളത്തില്‍ അവതരിപ്പിച്ച വികസന നയരേഖ പാര്‍ട്ടി നയത്തിന് അനുസൃതമാണെന്നും യെച്ചൂരി പറഞ്ഞു.

പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ് വികസന രേഖ മുന്നോട്ടുവയ്ക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗം ആധുനികവത്കരിക്കേണ്ടതുണ്ട്. സ്വകാര്യ മേഖലയെ കേരളത്തിന് മാത്രമായി മാറ്റിനിര്‍ത്താനാകില്ല. രാജ്യത്താകമാനം യുവജനങ്ങള്‍ പാര്‍ട്ടിയിലേക്കാകൾഷിക്കപ്പെടുകയാണെന്നും യെച്ചൂരി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments