കോട്ടയം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന് ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി, അര മണിക്കൂറിനകം കുട്ടിയെ കണ്ടെത്തി പൊലീസ്

0
40

നഴ്സിംഗ് അസിസ്റ്റന്റ് എന്ന വ്യാജേന കടത്തിക്കൊണ്ടുപോയ ന​വ​ജാ​ത ശി​ശു​വി​നെ അര മണിക്കൂറിനകം കണ്ടെത്തി കുഞ്ഞിന്റെ അമ്മയെ തിരികെയേൽപ്പിച്ച് പൊലീസ്. വ്യാഴാഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോളേജ് ആശുപത്രി പ്ര​സ​വ​വാ​ര്‍​ഡി​ലാ​യി​രു​ന്നു സം​ഭ​വം. മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി​യു​ടെ മൂ​ന്നു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യെ ആ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. നേഴ്സിങ് അസിസ്റ്റന്റ് എന്ന വ്യാജേന എത്തി കുട്ടിയെ കടത്താൻ ശ്രമിച്ചത്.

കു​ട്ടി​ക്ക് മ​ഞ്ഞ നി​റ​മു​ണ്ടെ​ന്നും കു​ട്ടി​ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ കാ​ണി​ക്ക​ണ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും കു​ഞ്ഞി​നെ കാ​ണാ​താ​യ​തോ​ടെ അ​മ്മ ന​ഴ്‌​സിം​ഗ് സ്‌​റ്റേ​ഷ​നി​ലെ​ത്തി കു​ട്ടി​യെ തി​ര​ക്കി. എ​ന്നാ​ല്‍ ന​ഴ്‌​സു​മാ​രാ​രും കു​ഞ്ഞി​നെ ആ​വ​ശ്യ​പ്പെ​ട്ട് ചെ​ന്നി​ട്ടി​ല്ലെ​ന്ന വി​വ​ര​മാ​ണ് ല​ഭി​ച്ച​ത്.

ഇ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ കു​ഞ്ഞി​ന്‍റെ അ​മ്മ​യും ബ​ന്ധു​ക്ക​ളും പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ മിനിറ്റുകള്‍ക്കകം കുഞ്ഞിനെ കണ്ടെത്തി അമ്മയെ തിരികെ ഏല്‍പ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് ആശുപത്രി പരിസരത്തും മറ്റും അന്വേഷണം വ്യാപകമാക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിന് മുന്നില്‍നിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ പൊലീസ് കുട്ടിയെ തിരികെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെയുമായി തിരിച്ചെത്തിയ പൊലീസിനെ നാട്ടുകാര്‍ കയ്യടിയോടെയാണ് വരവേറ്റത്. കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത സ്ത്രീ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.