ഉപാധികളോടെ ഡൽഹിയിൽ വീണ്ടും സ്കൂളുകൾ തുറന്നു

0
79

ദേശീയ തലസ്ഥാനത്തെ സ്‌കൂളുകൾ 17 മാസത്തെ ഇടവേളക്ക് ശേഷം കർശനമായ കൊവിഡ് വിരുദ്ധ നടപടികളോടെ വീണ്ടും തുറന്നു. നിർബന്ധിത തെർമൽ സ്‌ക്രീനിംഗ്, ഇരിപ്പിട ക്രമീകരണങ്ങൾ, ഐസൊലേഷൻ സൗകര്യം തുടങ്ങിയ ക്രമീകരണങ്ങളോടെയാണ് സ്‌കൂളുകൾ തുറന്നത്. ഒരു ക്ലാസ് മുറിയിൽ 50% പേരെയാണ് പ്രവേശിപ്പിക്കുന്നത്. ഭക്ഷണമോ നോട്ട്ബുക്കുകളോ പങ്കിടാൻ വിദ്യാർത്ഥികളെ അനുവദിക്കില്ല.

കോളെജുകൾ നാളെ മുതൽ തുറക്കാമെന്ന് ഡൽഹി സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും യുജിസി നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് ഗാർഗി കോളേജ് പ്രിൻസിപ്പൽ ഡോ. പ്രൊമിള കുമാർ പറഞ്ഞതായി എൽഡിടിവി റിപോർട്ട് ചെയ്തു.