കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ‘പോത്തീസ്’ ; ലൈസൻസ് റദ്ദ്‌ചെയ്‌ത്‌ നഗരസഭ

0
71

തിരുവന്തപുരത്ത് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ വസ്ത്രശാല പ്രവർത്തിപ്പിച്ചതിനെ തുടർന്ന് പോത്തീസ് എന്ന സ്ഥാപനത്തിന്റെ ലൈസൻസ് താത്കാലികമായി തിരുവനതപുരം നഗരസഭാ റദ്ദുചെയ്തു . ഇന്നലെ നഗരസഭ ആരോഗ്യവിഭാഗം പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയിരുന്നു .

ഈ പരിശോധനയിൽ മുൻവാതിൽ അടച്ചശേഷം ജീവനക്കാർ കയറുന്ന പിൻവാതിൽ വഴി പൊതുജനങ്ങളെ ഉള്ളിൽ കയറ്റുകയും വസ്ത്രശാല പൂർണമായി പ്രവർത്തിക്കുന്നതായും കണ്ടത്തി . ഇതേതുടർന്നാണ് ലൈസെൻസ് റദ്ദാക്കിയത്