ഹൗ ബല്ലാത്ത പാർട്ടി തന്നെയാണപ്പാ ഈ ലീഗ്

0
76

പകരം വെക്കാനില്ലാത്ത പാർട്ടി തന്നെയാണ് മുസ്ലിംലീഗ്. ഹൌ ബല്ലാത്ത പാർട്ടി തന്നെ. സമുദായത്തെ മറയാക്കി കോടികൾ പിരിക്കുക, പിന്നെ അത് മുക്കുക, ഒടുക്കം നാക്കുക എന്ന തരത്തിലേക്ക് ലീഗ് അധപതിച്ചു എന്നതിൻറെ തെളിവുകൾ ഒന്നൊന്നായി പുറത്തുവരികയാണ്. ഏറ്റവും ഒടുവിലെ റിപ്പോർട്ട് അനുസരിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളെ ഇ ഡി മറ്റന്നാൾ ചോദ്യം ചെയ്യും എന്നുള്ളതാണ്. കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിൽ കുറ്റാരോപിതനായാണ് ഇ ഡിയുടെ ചോദ്യം ചെയ്യലിന് ഹൈദരലി തങ്ങൾക്ക് ഹാജരാകേണ്ടി വരുന്നത് എന്നതാണ് ഏറെ ഗൗരവമുള്ള വിഷയം.