ടോക്കിയോ ഒളിമ്പിക്സ് ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ ഫൈനലിൽ. മൂന്നാം ശ്രമത്തിൽ യോഗ്യതാ മാർക്കായ 64 മീറ്റർ പിന്നിട്ടു. ഇനി അമേരിക്കൻ താരം മാത്രമാണ് കമൽപ്രീത് കൗറിന് മുന്നിലുള്ളത്.
ബോക്സിംഗിലും അമ്പെയ്ത്തിലും ഇന്ത്യയ്ക്കുണ്ടായ നിരാശയ്ക്ക് പിന്നാലെയാണ് പ്രതീക്ഷകളുയർത്തി കമൽപ്രീത് കൗർ ഫൈനലിൽ പ്രവേശിച്ചത്.
64 മീറ്ററായിരുന്നു ഫൈനലിനുള്ള യോഗ്യതാ മാർക്ക്. രണ്ടാം ശ്രമത്തിൽ 63.97 മീറ്റർ ദൂരം താണ്ടിയപ്പോൾത്തന്നെ കമൽപ്രീത് ഫൈനൽ ഉറപ്പിച്ചിരുന്നു. അവസാന ശ്രമത്തിലാണ് കമൽപ്രീത് കൃത്യം 64 മീറ്റർ ദൂരത്തേക്ക് ഡിസ്കസ് പായിച്ചത്.