ബോക്സിങ്ങിൽ ഇന്ത്യൻ പ്രതീക്ഷ അമിത് പംഗൽ ആദ്യ റൗണ്ടിൽ പുറത്ത്

0
13

 

ബോക്സിങ്ങിൽ ഇന്ത്യൻ പ്രതീക്ഷ അമിത് പംഗൽ ആദ്യ റൗണ്ടിൽ പുറത്ത്. പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗത്തിൽ ലോക ഒന്നാം നമ്പറായ അമിത്തിനെ കൊളംബിയയുടെ യുബെർജെൻ ഹേണി റിയാസ് മാർട്ടീനെസാണ് പരാജയപ്പെടുത്തിയത്.

റിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവായ യുബെർജെൻ ഹേണി റിയാസ് മാർട്ടീനെസിനെതിരേ ആദ്യ റൗണ്ടിൽ മികച്ചുനിന്ന ശേഷമായിരുന്നു അമിത്തിന്റെ വീഴ്ച. 4-1 എന്ന സ്‌കോറിനായിരുന്നു താരത്തിന്റെ തോൽവി.

2021 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും 2020 ബോക്‌സിങ് ലോകകപ്പിൽ സ്വർണവും നേടിയാണ് അമിത് ഒളിമ്പിക്‌സിനെത്തിയത്.