മധ്യ കേരളത്തിൽ ശക്തമായ മഴ , ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
96

 

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളിലാണ് ജാഗ്രതാ നിർദേശം.

അടുത്ത മണിക്കൂറുകളിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 115 മില്ലീ മീറ്റർ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

ജൂലൈ 22: ഇടുക്കി, കോഴിക്കോട്.
ജൂലൈ 23: എറണാകുളം, ഇടുക്കി, കണ്ണൂർ.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ

ജൂലൈ 21: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ.
ജൂലൈ 22: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ്.
ജൂലൈ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്.
ജൂലൈ 24: എറണാകുളം, തൃശൂർ.

ജൂലൈ 24 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല. മണിക്കൂറിൽ 60 കിലോ മീറ്റർ വേഗതയിൽ കാറ്റിനുള്ള സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.