ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയെ മരിച്ച നിലയിൽ കണ്ടെത്തി

0
61

 

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സിനെ (28) കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം പെരുമൺ സ്വദേശിയാണ്. വർഷങ്ങളായി ഈ ഫ്ലാറ്റിലാണ് അനന്യ താമസിക്കുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കളമശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡ‌ർ റേഡിയോ ജോക്കിയാണ്. മേക്കപ്പ്‌ ആർട്ടിസ്‌റ്റും മികച്ച അവതാരകയുമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം വേങ്ങര മണ്ഡലത്തിൽ മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. അവസാനനിമിഷം തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറി.

കഴിഞ്ഞ ദിവസം, 2020 ജൂണിൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിം​ഗമാറ്റശസ്ത്രക്രിയയിൽ ഗുരുതര പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച് അനന്യ മാധ്യമങ്ങളെ സമീപിച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് വീഴ്ച സംഭവിച്ചതായും ഇത്‌ കാരണം ജോലി ചെയ്യാനാകുന്നില്ലെന്നും ശാരീരികപ്രശ്നങ്ങൾ സംഭവിച്ചതായും ആരോപിച്ചിരുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്നും അനന്യ വെളിപ്പെടുത്തിയിരുന്നു.