BREAKING … പെഗാസസ് ഉപയോഗിച്ച് ഭീമ കൊരേഗാവ് കേസിൽ വ്യാജ തെളിവ് നിർമിച്ചു, ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

0
83

പെഗാസസ് ഫോൺ ചോർത്തൽ പുറത്ത് വന്നതിന് പിന്നാലെ ഞെട്ടിക്കുന്ന വാർത്തകളും റിപ്പോർട്ടുകളുമാണ് തുടർ വാർത്തകളായി വന്നുകൊണ്ടിരിക്കുന്നത്. ഭീമ കൊരേഗാവ് കേസിൽ പെഗാസസിനെ ഉപയോഗിച്ച് വ്യാജ തെളിവുകൾ നിർമിച്ചുവെന്ന നടുക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നത്.കേസിൽ മനുഷ്യാവകാശ പ്രവർത്തകരായ ഒൻപത് പേരെ പ്രതി ചേർത്തിരുന്നു. ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഭീമ കൊറേഗാവ് കേസിൽ പ്രതിചേർക്കപ്പെട്ട രാജ്യത്തെ ഒമ്പത് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരുടെ കമ്പ്യൂട്ടറുകളിൽ പെഗാസസ് പ്രവർത്തിച്ചിരുന്നു.

ഭീമ കൊറേഗാവ് കേസിലെ ഇലക്ട്രോണിക് രേഖകൾ അമേരിക്കൻ ബാർ അസോസിയേഷൻ വഴി പരിശോധനയ്ക്ക് അയച്ചു. ഡിജിറ്റൽ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ പേരെടുത്ത യുഎസിലെ ആർഡിൽ കൺസൽറ്റിംഗ് അവ പരിശോധിച്ചു. ആ പരിശോധനയിലെ കണ്ടെത്തൽ രാജ്യത്തെ ഞെട്ടിക്കുന്നു. കണ്ടെത്തലിന്റെ പ്രധാന ഭാഗം ഇങ്ങനെ

“പ്രതികളുടെ കമ്പ്യൂട്ടറുകളിൽ അറസ്റ്റിന് രണ്ടു വർഷം മുമ്പു മുതൽ സൈബർ ആക്രമണം വഴി വ്യാജരേഖകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയായിരുന്നു. അറസ്റ്റിന് രണ്ടു ദിവസം മുമ്പുവരെയും സൈബർ ആക്രമണം നടന്നിരുന്നു.”

രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരായ പ്രതികളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരുന്നതായി പറയുന്ന ആ രേഖകളാണ് പ്രതികൾക്കെതിരായ തെളിവ്. അതായത് പെഗാസസിനെ ഉപയോഗിച്ച് വ്യാജ തെളിവുകൾ നിർമിച്ച് മനുഷ്യാവകാശ പ്രവർത്തകരുടെ കംപ്യൂട്ടറുകളിൽ നിക്ഷേപിച്ചിരുന്നു എന്ന് വ്യക്തം. ഈ കേസിലാണ് സ്റ്റാൻ സ്വാമിയെന്ന പാതിരിയെ ജയിലിലാക്കിയത്.

ജയിലിൽ അദ്ദേഹം മരണത്തിന് കീഴടങ്ങി.ഐഷ സുൽത്താനയുടെ വീട്ടിൽ നിന്നും ലാപ് ടോപ്പാണ് പോലീസ് കണ്ടുകെട്ടിയതെന്ന് കൂടി ഇതിനോടൊപ്പം ചേർത്ത് വായിച്ചാൽ കാര്യങ്ങൾ ചിന്തിക്കുന്നതിനുമപ്പുറമാണ് എന്ന് മനസിലാകും.പെഗാസസ് വിവാദം പുറത്തുവിട്ടത് വാഷിംഗ്ടൺ പോസ്റ്റ്, ഗാർഡിയൻ, ഇന്ത്യയിലെ ദ വയർ എന്നിവരൊക്കെ ചേർന്നാണ്. അതിൻ്റെ സ്ഥാപക എഡിറ്റർമാരിൽ ഒരാൾ സിദ്ധാർത്ഥ് വരദരാജനാണ്. ദ ഹിന്ദുവിൽ നിന്നു രാജിവച്ച പത്രാധിപർ. അദ്ദേഹത്തിൻ്റെയടക്കം ഫോൺ ചോർത്തപ്പെട്ടു എന്നതിനൊപ്പം സുപ്രീം കോടതി ജഡ്ജിയുടെ വരെ ഫോൺ ചോർത്തിയതായി ആരോപിക്കപ്പെടുന്നു.