തെളിവില്ല, പ്രതിയുമല്ലപത്ത് മാസമായി ജയിലിൽ

0
78

ബാംഗ്ലൂര് മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം. മയക്കുമരുന്നു കേസിൽ ബിനീഷ് കോടിയേരിക്ക് പങ്കുണ്ട് എന്ന് തെളിയിക്കാൻ എൻ സി ബി ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കേസിൽ രണ്ടാം പ്രതിയായ മുഹമ്മദ് അനൂപ് നൽകിയ മൊഴിയാണ് ബിനീഷിനെ കുടുക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിന് മുതൽകൂട്ടായത്. എന്നാൽ സുഹൃത്ത് എന്ന നിലയിൽ ബിസിനസ് തുടങ്ങുന്നതിന് താൻ ധനസഹായം നൽകിയിരുന്നു എന്ന് ബിനീഷ് സമ്മതിക്കുകയും അതിന്റെ തെളിവുകൾ നൽകുകയും ചെയ്തിരുന്നു,മയക്കുമരുന്ന് കടത്ത് സംഘവുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനീഷ് വ്യക്തമാക്കിയിരുന്നു.