ഫോൺ ചോർത്തിയത് അമിത് ഷായുടെ മകന് വേണ്ടിയോ ?

0
59

പെഗാസസ് ഫോൺ ചോർത്തൽ വിവാദം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. രാജ്യത്തെ പ്രതികരണ ശേഷിയുള്ള മാധ്യമങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും ഫോൺ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ ഗൗരവമുള്ള വിഷയമായി പെഗാസസ് ഫോൺ ചോർത്തൽ മാറിക്കഴിഞ്ഞു. രാജ്യത്തെ രണ്ടു കേന്ദ്രമന്ത്രിമാരുടെയും, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസുമാരുടെയും സേനകളുടെ മുൻ മേധാവികളുടെയും മാധ്യമരപ്രവർത്തകരുടെയും ഉൾപ്പടെ പ്രമുഖരായ നിരവധിപേരുടെ ഫോൺ വിവരങ്ങളാണ് ചോർത്തിയത്.