സ്ത്രീധന പീഡന മരണങ്ങൾ ഗൗരവമായി കണ്ട് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കും. അപരാജിത വെബ്സൈറ്റ് വഴി പരാതി നൽകാമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധന പീഡന പരാതികൾ പരിഹരിക്കാൻ പ്രത്യേക സംവിധാനമുണ്ടാക്കും.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിയായിരിക്കും ഇതിൻറെ സ്റ്റേറ്റ് നോഡൽ ഓഫീസർ. ഒരു വനിതാ എസ്ഐയും ഇവരെ സഹായിക്കും. സ്ത്രീധന പീഡനങ്ങളിൽ കർശന നടപടിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.