മൂന്നാം തരംഗസാധ്യത കണക്കിലെടുക്കണം; അലംഭാവം കൂടുതൽ വ്യാപനത്തിലേക്ക് എത്തിച്ചേക്കാം- മുഖ്യമന്ത്രി

0
23

 

ഡെൽറ്റാ വൈറസിനേക്കാൾ വ്യാപനശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ ആവിർഭാവം മൂന്നാം തരംഗത്തിലുണ്ടാകാൻ സാധ്യതയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മൂന്നാം തരംഗത്തിന്റെ സാധ്യത പല വിദഗ്ധരും പ്രവചിച്ചിട്ടുണ്ട്. ഏറ്റവും മോശം സാഹചര്യത്തെ നേരിടാനാണ്‌ സർക്കാർ തയ്യാറെടുപ്പ് നടത്തുന്നത്‌. ഒരു തരത്തിലുള്ള അലംഭാവവും ഇതിൽ ഉണ്ടാകില്ല. തീവ്രവ്യാപന ശേഷിയുള്ള ഡെൽറ്റാ വൈറസിനെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡെൽറ്റാ വൈറസിനെ നേരിടാൻ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണം. ഇരട്ട മാസ്ക് നിർബന്ധമായും ധരിക്കണം. ചെറിയ കൂടിച്ചേരലുകൾ പോലും ഒഴിവാക്കണം. പൊതുസ്ഥലത്തെന്നപോലെ വീടുകൾക്കകത്തും കരുതലുണ്ടാകണം. കടകളിലും തൊഴിൽ സ്ഥാപനങ്ങളിലും അതീവ ജാഗ്രത പുലർത്തണം. വായു സഞ്ചാരമുള്ളിടങ്ങളിലാകണം ഇടപഴകലുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.