റേറ്റിങ് തട്ടിപ്പ് കേസ്: അർണബ് ഗോസ്വാമിക്കെതിരെ വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ

0
32

 

ടിആർപി റേറ്റിങ് തട്ടിപ്പിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ പ്രതി ചേർത്ത് മുംബൈ പൊലീസ് കുറ്റപത്രം നൽകി. മുംബൈ പൊലീസ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച 1,800 പേജുള്ള അനുബന്ധ കുറ്റപത്രത്തിലാണ് അർണാബ് ഗോസ്വാമിയേയും എആർജി ഔട്ട്‌ലിയർ മീഡിയയിലെ അഞ്ച് ജീവനക്കാരേയും പ്രതിചേർത്തത്.

ഗോസ്വാമിയെ കൂടാതെ എആർജി ഔട്ട്‌ലിയർ മീഡിയയിലെ ജീവനക്കാരായ സിഒഒ പ്രിയ മുഖർജി, ശിവ സുന്ദരം, ശിവേന്ദു മുലേക്കർ, രഞ്ജിത് വാൾട്ടർ, അമിത് എം. ഡേവ്, സഞ്ജയ് എസ് വർമ്മ എന്നിവരേയും അനുബന്ധകുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്.

ടെലിവിഷൻ റേറ്റിംഗ് പോയിന്റുകളിൽ കൃത്രിമം നടത്തിയെന്ന കേസിലാണ് പ്രതി ചേർത്തിട്ടുള്ളത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ടതാണ് ചാർജുകൾ. പരം ബിർ സിങ്ങ് പോലിസ് കമ്മീഷണറായിരിക്കെയാണ് ടിആർപി അഴിമതിക്കേസിൽ അർണബിനെയും റിപബ്ലിക് ടിവി ചാനലിനെയും പ്രതി ചേർത്തത്.