കോവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് AstraZeneca

0
54

കൊവിഡ് വാക്‌സിനുകൾ അപൂർവ്വമായി പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു എന്ന വാർത്തയ്ക്ക് ആഴ്ചകൾക്ക് ശേഷം കോവിഷീൽഡ് വാക്‌സിൻ AstraZeneca പിൻവലിച്ചു, വാണിജ്യപരമായ കാരണങ്ങളാലാണ് ഈ നീക്കമെന്ന് AstraZeneca പറയുന്നു.

ലോകമെമ്പാടും ഉപയോഗത്തിലുണ്ടായിരുന്ന വാക്‌സിനുകളിലൊന്നാണ് ആസ്ട്രസെനെകെയും ഓക്‌സഫഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സിൻ. ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ‘കൊവിഷീൽഡ്’ എന്ന പേരിൽ ഈ വാക്‌സിൻ ഉത്പാദിപ്പിച്ച് വിതരണം ചെയ്തിരുന്നത്.

വാക്‌സിൻ ഉദ്പാദിപ്പിക്കാനുള്ള അവകാശം എല്ലാവരിൽ നിന്നും എടുത്തുമാറ്റിയ ആസ്ട്രസെനെക വാക്‌സിന്റെ ഉപയോഗവും തടഞ്ഞിട്ടുണ്ട്. നിലവിൽ യു.കെയിൽ 100 മില്യൺ പൗണ്ടിന്റെ നഷ്ടപരിഹാരകേസ് നേരിടുകയാണ് ആസ്ട്രസെനക.