ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു

0
30

10, 12 ക്ലാസുകളിലെ പരീക്ഷാഫലം cisce.org എന്ന വെബ്‌സൈറ്റിലൂടെ ഐസിഎസ്ഇ പ്രഖ്യാപിച്ചു. മൊത്തം ഐസിഎസ്ഇ വിജയശതമാനം 99.47% ആണ്. ഐസ് സി വിജയ നിരക്ക് 98.19% ആണ്. ഐസിഎസ്ഇയിൽ പെൺകുട്ടികൾക്ക് 99.65 ശതമാനവും ആൺകുട്ടികൾക്ക് 99.31 ശതമാനവും വിജയശതമാനം. ഐഎസ്‌സിയിൽ പെൺകുട്ടികളുടെ വിജയശതമാനം 98.92 ശതമാനവും ആൺകുട്ടികളുടേത് 97.53 ശതമാനവുമാണ്.

കേരളം അടങ്ങുന്ന തെക്കൻ മേഖലയിൽ പരീക്ഷയെഴുതിയവരിൽ 99.95% പേരും പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചു. കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു.

ഐസിഎസ്ഇയിൽ സംസ്ഥാനത്ത് 160 സ്കൂളുകളിലും ഐഎസ്‌സിയിൽ സംസ്ഥാനത്ത് 72 സ്കൂളുകളുമാണ് വിദ്യാര്‍ത്ഥികൾ പരീക്ഷ എഴുതിയത്. ഐസിഎസ്ഇ വിഭാഗത്തിൽ 7186 വിദ്യാര്‍ത്ഥികൾ പരീക്ഷയെഴുതി. ഇവരിൽ 3512 പേര്‍ ആൺകുട്ടികളും 3674 പേര്‍ പെൺകുട്ടികളുമായിരുന്നു. ഐഎസ്‌സിയിൽ പരീക്ഷയെഴുതിയ 2822 വിദ്യാര്‍ത്ഥികളിൽ 1371 ആൺകുട്ടികളും 1451 പേര്‍ പെൺകുട്ടികളുമാണ്.