ചെങ്കടലിൽ ക​ണ്ടെ​യ്‌​ന​ർ ക​പ്പ​ലി​നു നേ​രെ ഹൂ​തി​ക​ളു​ടെ മി​സൈ​ൽ ആക്രമണം

0
97

ജി​ബൂ​ത്തി​യി​ൽ നി​ന്നും ജി​ദ്ദ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്‌​ന​ർ ക​പ്പ​ലി​നു നേ​രെ ഹൂ​തി​ക​ളു​ടെ മി​സൈ​ൽ ആക്രമണം. ചെ​ങ്ക​ട​ലി​ൽ യ​മ​നി​ൽ നിന്നാണ് ഹൂതികളുടെ ആക്രമണം ഉണ്ടായത്. സ​മു​ദ്ര​പാ​ത​യി​ലെ അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​നെ​തി​രാ​യ ഹൂ​തി​ക​ളു​ടെ ഏ​റ്റ​വും പു​തി​യ ആ​ക്ര​മ​ണ​മാ​യി​രു​ന്നി​ത്. യ​മ​നി​ലെ മോ​ഖ തീ​ര​ത്ത് വെ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് ബ്രി​ട്ടീ​ഷ് മി​ലി​ട്ട​റി​യു​ടെ യു​നൈ​റ്റ​ഡ് കി​ങ്‌​ഡം മാ​രി​ടൈം ട്രേ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്‍റ​ർ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ക​പ്പ​ലു​ക​ളോ​ട് സെ​ന്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ബൂ​ട്ടി​യി​ൽ നി​ന്ന് ജി​ദ്ദ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മാ​ൾ​ട്ട​യു​ടെ പ​താ​ക ഘ​ടി​പ്പി​ച്ച ക​ണ്ടെ​യ്‌​ന​ർ ക​പ്പ​ലി​നു നേ​രെ​യാ​ണ് മൂ​ന്ന് മി​സൈ​ലു​ക​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് സ്വ​കാ​ര്യ സു​ര​ക്ഷാ സ്ഥാ​പ​ന​മാ​യ ആം​ബ്രെ പ​റ​ഞ്ഞു. ‘ആ​ക്ര​മി​ച്ച ഫ്രാ​ൻ​സി​ൽ നി​ന്നു​ള്ള ക​പ്പ​ൽ അ​ധി​കൃ​ത​ർ​ക്ക് ഇ​സ്രാ​യേ​ലു​മാ​യു​ള്ള വ്യാ​പാ​ര​ബ​ന്ധം മൂ​ല​മാ​ണ് ഹൂ​തി​ക​ൾ ക​പ്പ​ൽ ല​ക്ഷ്യ​മി​ട്ട​തെ​ന്ന് ആം​ബ്രെ സ്ഥി​രീ​ക​രി​ച്ചു. 34,000 ഫ​ല​സ്തീ​നി​ക​ളെ കൊ​ന്നൊ​ടു​ക്കി​കൊ​ണ്ടു​ള്ള, ഗ​സ്സ​യി​ലെ ഹ​മാ​സി​നെ​തി​രാ​യ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​സ്രാ​യേ​ലി​നെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കു​ക​യാ​ണ് ചെ​ങ്ക​ട​ലി​ലെ​യും ഏ​ദ​ൻ ഉ​ൾ​ക്ക​ട​ലി​ലെ​യും ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​നു നേ​രെ​യു​ള്ള ത​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ഹൂ​തി​ക​ൾ പ​റ​യു​ന്നു.

യു.​എ​സ് മാ​രി​ടൈം അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ഹൂ​തി​ക​ൾ 50 ല​ധി​കം ക​പ്പ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും ഒ​രു ക​പ്പ​ൽ പി​ടി​ച്ചെ​ടു​ക്കു​ക​യും മ​റ്റൊ​ന്ന് വെ​ള്ള​ത്തി​ൽ മു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഹൂ​ത്തി​ക​ളു​ടെ ഭീ​ഷ​ണി കാ​ര​ണം ചെ​ങ്ക​ട​ലി​ലൂ​ടെ​യും ഏ​ദ​ൻ ഉ​ൾ​ക്ക​ട​ലി​ലൂ​ടെ​യു​മു​ള്ള ഷി​പ്പിം​ഗ് ഇ​തി​നോ​ട​കം കു​റ​ഞ്ഞി​ട്ടു​ണ്ട്.