തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ്‌സൈറ്റ് മാസങ്ങളായി ഇന്ത്യക്ക് പുറത്ത് ബ്ലോക്ക് ചെയ്‌തിരിക്കുകയാണെന്ന് റിപ്പോർട്ട്

0
185

തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ്‌സൈറ്റ് മാസങ്ങളായി ഇന്ത്യക്ക് പുറത്ത് ബ്ലോക്ക് ചെയ്‌തിരിക്കുകയാണെന്ന് റിപ്പോർട്ട്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ലാൻഡിംഗ് പേജ്, വോട്ടർ രജിസ്ട്രേഷൻ പോർട്ടൽ, വിവരാവകാശ പോർട്ടൽ എന്നിവയും തടഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്ന റിസൾട്ട് പോർട്ടൽ ഇന്ത്യക്ക് പുറത്തുള്ള ആളുകൾക്കും ഉപയോഗിക്കാം. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് എമിറാത്തി ദിനപത്രമായ ഖലീജ് ടൈംസ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.

വെബ്‌സൈറ്റ് ബോക്ക് ചെയ്യാനുള്ള കാരണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറായിലിലെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ചില ഭൂപ്രദേശങ്ങള്‍ക്ക് പുറത്തേക്ക് സുരക്ഷാ കാരണങ്ങളാല്‍ ബെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുന്നതിനെ ജിയോഫെന്‍സിംഗ് എന്നാണ് വിളിക്കാറുള്ളത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ സൈറ്റ് ഇത്തരത്തില്‍ ജിയോഫെന്‍സിംഗ് ചെയ്തിരിക്കുകയാണെന്നാണ് സൈബര്‍ സുരക്ഷാ ഗവേഷകരെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരക്ഷാ കാരണങ്ങളാലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ജിയോഫെന്‍സിംഗ് ചെയ്യാറ്.

എന്‍ആര്‍ഐകള്‍ക്ക് മുന്‍പ് വോട്ടുചെയ്യാന്‍ അനുമതിയുണ്ടായിരുന്നില്ലെങ്കിലും ജനപ്രാതിനിധ്യ നിയമത്തിലെ 2010ലെ ഭേദഗതിയെ തുടര്‍ന്ന് എന്‍ആര്‍ഐകള്‍ക്കും വോട്ട് രേഖപ്പെടുത്താനാകുന്ന സ്ഥിതിയായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്ത എന്‍ആര്‍ഐകളില്‍ നാലില്‍ ഒന്ന് പേരും വോട്ടുചെയ്തിരുന്നു. നിലവില്‍ വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ വോട്ടര്‍ രെജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ആക്‌സസ് ചെയ്യാനാകുന്നില്ലെന്നാണ് പരാതി ഉയരുന്നത്.