സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

0
67

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 6650 രൂപയിലും എട്ട് ഗ്രാമിന് 53,200 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔൺസിന് 2343 ഡോളറിലെത്തി. ഇന്നലെ ഗ്രാമിന് 100 രൂപ വർധിച്ച് 6,720 രൂപയിലും പവന് 800 രൂപ ഉയർന്ന് 53,760 രൂപയിലുമാണ് വ്യാപാരം നടന്നത്.