ജിഎസ്ടിയെ കുറിച്ച് ചോദ്യം ചെയ്ത യുവതിയെ ആക്രമിച്ച് ബിജെപി പ്രവർത്തകർ

0
108

തിരുപ്പൂരിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജിഎസ്ടിയെ കുറിച്ച് ചോദ്യം ചെയ്ത യുവതിയെ ബിജെപി പ്രവർത്തകർ ആക്രമിച്ചു. തിരുപ്പൂരിലെ ബിജെപിയുടെ ലോക്‌സഭാ സ്ഥാനാർഥി എം.പി. മുരുകാനന്ദൻ്റെ പ്രചാരണ പരിപാടിക്കിടെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.

ദ്രാവിഡര്‍ വിടുതലൈ കഴകം പ്രവര്‍ത്തക സംഗീതക്ക് നേരെയാണ് ആക്രമണം നടന്നത്. തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ബി.ജെ.പി പ്രവര്‍ത്തകരോട് ജി.എസ്.ടിയെ വിമര്‍ശിച്ച് സംഗീത ചോദ്യങ്ങള്‍ ചോദിച്ചതാണ് ആക്രമണത്തിന് കാരണം.

ജി.എസ്.ടി നടപ്പാക്കിയതിനെതിരെ ജനങ്ങള്‍ പലപ്പോഴായി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അവശ്യ സാധനങ്ങളായ അരിക്കും ഗ്യാസിനുമടക്കം എന്തിനാണ് ജി.എസ്.ടി ചുമത്തിയതെന്നുമാണ് ബി.ജെ.പി പ്രവര്‍ത്തകരോട് യുവതി ചോദിച്ചത്.