ഇനി മുതൽ നഷ്ടപരിഹാരം കെട്ടിടങ്ങളുടെ കാലപ്പഴക്കമനുസരിച്ച്; NHAIയുടെ നിർദേശം അംഗീകരിച്ച് സംസ്ഥാനം

0
48

കെട്ടിടങ്ങളുടെ കാലപ്പഴക്കമനുസരിച്ച് വില നിശ്ചയിക്കണമെന്ന നാഷണൽ ഹൈവേ അതോറിറ്റിയുടെ നിർദേശം അംഗീകരിച്ച് സംസ്ഥാനം. മൂല്യനിർണയം നടത്തി വില നിശ്ചയിക്കുമ്പോൾ ഉടമകൾക്കുള്ള നഷ്ടപരിഹാരം കുറയും. ദേശീയ പാത 66, കോഴിക്കോട്-പാലക്കാട് പുതിയ ദേശീയപാത 966 എന്നിവയ്‌ക്ക് ഈ നിർദ്ദേശം ബാധകമല്ലെന്ന് സംസ്ഥാനം പറയുമ്പോൾ, 966 (കോഴിക്കോട്-പാലക്കാട്) സംബന്ധിച്ച് കേന്ദ്രം തീരുമാനമെടുത്തിട്ടില്ല.

2018 ലെ മാനുവൽ അനുസരിച്ച്, റോഡ് ആൻഡ് ഉപരിതല മന്ത്രാലയമാണ് കെട്ടിടങ്ങളുടെ വിലനിർണ്ണയത്തിൽ തീരുമാനങ്ങൾ എടുക്കുന്നത്. എന്നാൽ, സ്ഥലമെടുപ്പ് നടപടികൾ നേരത്തെ ആരംഭിച്ചതിനാൽ ദേശീയപാത 66ൽ പഴയ രീതിതന്നെയാണ് പിന്തുടരുന്നത്.പുതിയ റോഡുകൾക്ക് ഈ നിർദേശം ബാധകമല്ലെന്നും മാനുവൽ പ്രകാരമാണ് നടപ്പാക്കേണ്ടതെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.

മാന്വലിൽ കാലപ്പഴക്കം നോക്കി വില നിശ്ചയിക്കണമെന്നാണ് പറയുന്നത്. വിസ്തീർണം തിട്ടപ്പെടുത്തി ഓരോ വിഭാഗം കെട്ടിടങ്ങളെ തരംതിരിക്കണം. ഇതിന്റെ രണ്ടിരട്ടി വിലനൽകാം. കാലപ്പഴക്കം അടിസ്ഥാനത്തിലാക്കുന്നതോടെ അന്നത്തെ കെട്ടിടവില റവന്യൂവകുപ്പ് കണ്ടെത്തണം. ഇതിന്റെ രണ്ടിരട്ടി തുകനൽകിയാലും പുതിയ കെട്ടിടം നിർമിക്കാനുള്ള പണം തികയില്ലെന്നാണ് ഉടമകളുടെ പരാതി.

കേന്ദ്രനിർദേശത്തോട് ആദ്യം കേരളം യോജിച്ചില്ലെങ്കിലും കേന്ദ്രം ഉറച്ചുനിന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. നഷ്ടപരിഹാരവിതരണം ആരംഭിച്ചിട്ടില്ലാത്ത എല്ലാ ദേശീയപാത പദ്ധതികൾക്കും ഘടനാപരമായ മൂല്യനിർണയം നടത്തി 2018-ലെ മാന്വൽ പ്രകാരം വില നിശ്ചയിക്കാമെന്ന് സംസ്ഥാനസർക്കാരിന്റെ ഉത്തരവിൽ പറയുന്നു.

പുതിയ നിർദേശം വീണ്ടും സ്ഥലമെറ്റേടുപ്പിന് വെല്ലുവിളിയായേക്കാമെന്ന് ഭൂമിയേറ്റെടുക്കൽ വിഭാഗത്തിലെ ഡെപ്യൂട്ടി കളക്ടർമാർ പറയുന്നു.