കാശി ക്ഷേത്രത്തിന് സമീപത്തുള്ള മാംസ, മദ്യ വിൽപനശാലകൾ പൂട്ടിച്ചു

0
125

കാശി ക്ഷേത്രത്തിന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള 26 അനധികൃത മാംസ, മദ്യ വിൽപനശാലകൾ മുനിസിപ്പൽ കോർപ്പറേഷൻ സംഘവും പൊലീസും ചേർന്ന് പൂട്ടി സീൽ ചെയ്തു.

കടയുടമകളോട് വീണ്ടും കടകൾ തുറക്കരുതെന്നും ചട്ടം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.

വിശ്വനാഥ ക്ഷേത്രത്തിൽ ദർശനത്തിനായി ദിവസവും ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. കൂടാതെ, ധാരാളം വിദേശ വിനോദ സഞ്ചാരികളും ഇവിടെയെത്തുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അനധികൃത കച്ചവട സ്ഥാപനങ്ങൾ പൂട്ടിക്കാൻ ജില്ലാ ഭരണകൂടം അടുത്തിടെ തീരുമാനിച്ചിരുന്നു.

നേരിയ എതിർപ്പും ടീമിന് നേരിടേണ്ടി വന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള ഇത്തരം കടകളിൽ സംഘം തുടർച്ചയായി നിരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.