നീന്തൽ പരിശീലനത്തിനിടെ കുഴഞ്ഞുവീണു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

നാലുവയസ് മുതൽ കുട്ടി നീന്തൽ പരിശീലനം നടത്തി വരികയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

0
78

തിരുവനന്തപുരം: ക്ഷേത്രക്കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്പതികളുടെ മകൾ ദ്രുപിത (14) ആണ് മരിച്ചത്. പോത്തൻകോട് എൽവിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ദ്രുപിത.

പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്ക് ആണ് ദാരുണ സംഭവം നടന്നത്. നീന്തൽ പരിശീലനം നടത്തിക്കൊണ്ടിരിക്കെ കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ദ്രുപിതയെ ഉടനെ തന്നെ തൈക്കാട് സെന്‍റ് ജോൺസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നാലുവയസ് മുതൽ കുട്ടി നീന്തൽ പരിശീലനം നടത്തി വരികയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദ്ദേഹം മെഡി.കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.