ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് യുഡിഎഫിന് തിരിച്ചടി ; മന്ത്രി പി രാജീവ്

ഇക്കാര്യത്തിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാട് ജനാധിപത്യവിരുദ്ധമാണ്. അത് ഒന്നുകൂടി തെളിയുകയാണ് രാഷ്‌ട്രപതി ഒപ്പുവച്ചതോടെ

0
70

ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. നിയമപ്രശ്നമില്ലാത്ത ബില്ലാണ് ഗവർണർ പിടിച്ചുവച്ചതെന്ന് മന്ത്രി പറഞ്ഞു. ലോകായുക്ത ഒരു അന്വേഷണസംവിധാനമാണ്. യഥാർത്ഥത്തിൽ ഇതിൽ തിരിച്ചടി യുഡിഎഫിനും കൂടെയാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാട് ജനാധിപത്യവിരുദ്ധമാണ്. അത് ഒന്നുകൂടി തെളിയുകയാണ് രാഷ്‌ട്രപതി ഒപ്പുവച്ചതോടെ എന്നും മന്ത്രി പറഞ്ഞു.

സാധാരണഗതിയിൽ നിന്ന് വിപരീതമായി സംസ്ഥാനത്തിന് അധികാരമുള്ള ബില്ലാണ് ഗവർണർ തടഞ്ഞുവെച്ചത്. ലോകായുക്തയുമായി ബന്ധപ്പെട്ട കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിയമം പാസാക്കാവുന്നതാണ്. ഈ ബിൽ തടഞ്ഞുവച്ചതും രാഷ്ട്രപതിക്കയച്ചതും ഗവർണർ തന്നെയാണ്. രാഷ്ട്രപതിക്കയച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സുപ്രീം കോടതിയിലടക്കം നിലവിലുണ്ട്. ആ സാഹചര്യത്തിലാണ് ബില്ലിൽ രാഷ്‌ട്രപതി ഒപ്പുവച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ ബിൽ പോലെ തന്നെ ഗവർണർ തടഞ്ഞുവച്ച മറ്റു ബില്ലുകളും പരിഗണനയിലുള്ളതാണ്. ഇപ്പോൾ കണ്ടതുപോലെ നിയമപരവും ജനാധിപത്യപരവുമായ ഇടപെടൽ അവയിലുമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.