തിരുവനന്തപുരത്ത് ട്രെയിൻ തട്ടി അമ്മയ്ക്കും മകനും ദാരുണ അന്ത്യം

0
113

വർക്കല അയന്തി ഭാഗത്ത്‌ വലിയ മേലതിൽ ക്ഷേത്രത്തിന് സമീപം ട്രെയിൻ തട്ടി അമ്മയും മകനും മരിച്ചു. വർക്കലയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടി 12.20 ഓടെയാണ് അപകടം ഉണ്ടായത്.

ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയും 5 വയസ്സുള്ള മകനുമാണ് മരിച്ചത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ശരീരം ചിന്നി ചിതറിയിട്ടുണ്ട്. വർക്കല പൊലീസ് നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവ സ്ഥലത്ത് നിന്നും കുട്ടിയുടെ ബാഗ് ലഭിച്ചിട്ടുണ്ട്. ഇതിൽ കുട്ടിയുടെ സ്ലേറ്റും ഒരു ബുക്കും ആണുള്ളത്. ബുക്കിൽ മിഥുൻ എന്ന പേര് മാത്രമാണ് ഉള്ളത്. ഏത് അങ്കണവാടി എന്ന് ബുക്കിൽ എഴുതിയിട്ടില്ല. സമീപത്തൊന്നും ഉള്ളവരല്ലെന്നാണ് നാട്ടുകാർ പറയുന്നത്.