പുഴയിലേക്ക് ബസ് മറിഞ്ഞ് അപകടമെന്ന് വ്യാജ സന്ദേശം ; നിമിഷങ്ങൾക്കകം പാഞ്ഞെത്തിയത് ആറ് ആംബുലൻസുകൾ

കേച്ചേരിപ്പുഴയിൽ ബസ് മറിഞ്ഞ് നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നായിരുന്നു വിവരം.

0
140

തൃശ്ശൂർ: പുഴയിലേക്ക് ബസ് മറിഞ്ഞു നിരവധി പേർ അപകടത്തിൽപ്പെട്ടെന്ന് വ്യാജ സന്ദേശം. നിമിഷങ്ങൾക്കകം പാഞ്ഞെത്തി ആറ് ആംബുലൻസുകൾ. ആംബുലൻസ് ഡ്രൈവർമാർ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കാണ് ഫോൺ വഴി വ്യാജ സന്ദേശം എത്തിയത്. വ്യാജ വിവരം നൽകിയവർക്കെതിരെ പരാതി നൽകുമെന്ന് ആംബുലൻസ് പ്രവർത്തകർ അറിയിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്. കേച്ചേരിപ്പുഴയിൽ ബസ് മറിഞ്ഞ് നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നായിരുന്നു വിവരം. വിവരമറിഞ്ഞ ഉടൻ കുന്നംകുളത്ത് നിന്നുൾപ്പെടെ ആറോളം ആംബുലൻസുകളാണ് സ്ഥലത്തേക്ക് കുതിച്ചെത്തിയത്. സ്ഥലത്ത് എത്തിയപ്പോഴാണ് യാതൊരു അപകടവും നടന്നിട്ടില്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ മനസ്സിലാക്കിയത്.

കുന്നംകുളത്ത് നിന്നുള്ള നന്മ ചാരിറ്റബിൾ ട്രസ്റ്റ്, സ്വകാര്യ ആശുപത്രിയുടെ ആംബുലൻസ് ഷെയർ ആൻഡ് കെയർ, ഹ്യൂമൺ ലവേഴ്സ്, ട്രാഫിക് തുടങ്ങി ആറോളം ആംബുലൻസുകളാണ് സംഭവസ്ഥലത്ത് എത്തിയത്. വ്യാജ വിവരം നൽകിയവർക്കെതിരെ കുന്നംകുളം പൊലീസിൽ പരാതി നൽകുമെന്ന് ആംബുലൻസ് പ്രവർത്തകർ അറിയിച്ചു.