തലയിൽ കല്ലു കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമം ; തമിഴ്നാട് സ്വദേശിനിക്ക് ​ഗുരുതര പരിക്ക്, അക്രമിയെ തിരഞ്ഞ് പോലീസ്

അക്രമി ആരാണെന്നോ എന്താണ് പ്രകോപനത്തിന് കാരണമെന്നോ വ്യക്തമല്ല.

0
126

തൃശൂര്‍: തൃപ്രയാറിൽ തമിഴ്നാട് സ്വദേശിനിയെ കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം . തമിഴ്നാട് സ്വദേശിനി അഞ്ജനാദേവിയെ (57) ആണ് തലയിൽ കല്ലു കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അടിയിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയിൽ തൃപ്രയാർ ബസ്സ് സ്റ്റാൻഡിന് സമീപം ആണ് സംഭവം നടക്കുന്നത്. അക്രമി ആരാണെന്നോ എന്താണ് പ്രകോപനത്തിന് കാരണമെന്നോ വ്യക്തമല്ല. അവിടെ നിൽക്കുകയായിരുന്ന അഞ്ജന ദേവിയെ അജ്ഞാതൻ കല്ലുകൊണ്ട് ശക്തിയായി അടിക്കുകയായിരുന്നു. അക്രമത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാരുടെ നിർദ്ദേശാനുസരണം തൃപ്രയാർ ആകട്സ് പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തൃശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ് അഞ്ജന ദേവി ഇപ്പോൾ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.