എസ്എസ്എല്‍സി പരീക്ഷ മാർച്ച് 4 ന്, മോഡല്‍ പരീക്ഷ ഈ മാസം 19ന് ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

മോഡല്‍ പരീക്ഷകള്‍ ഈ മാസം 19-ന് ആരംഭിച്ച് 23-ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം രണ്ടുമണി മുതല്‍ 3.45 വരെയുമാണ് പരീക്ഷാ സമയം.

0
63

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. പരീക്ഷയുടെ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു. മോഡല്‍ പരീക്ഷകള്‍ ഈ മാസം 19-ന് ആരംഭിച്ച് 23-ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം രണ്ടുമണി മുതല്‍ 3.45 വരെയുമാണ് പരീക്ഷാ സമയം. പൊതുപരീക്ഷ മാര്‍ച്ച് 4 മുതല്‍ 25 വരെയാകും നടക്കുക. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക.

ഹയര്‍ സെക്കന്‍ഡറി

ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് 26-ന് അവസാനിക്കും. രാവിലെ 9.30-ന് പരീക്ഷ തുടങ്ങും. ഫെബ്രുവരി 15-ന് തുടങ്ങിയ മോഡല്‍ പരീക്ഷകള്‍ 21-ന് സമാപിക്കും.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് 26-ന് സമാപിക്കും. രാവിലെ 9.30 മുതല്‍ പരീക്ഷകള്‍ തുടങ്ങും. ഇപ്പോള്‍ നടക്കുന്ന മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 21-ന് അവസാനിക്കും.

പൊതുപരീക്ഷകള്‍

ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ പൊതുപരീക്ഷ മാര്‍ച്ച് ഒന്നിന് തുടങ്ങി 27-ന് അവസാനിക്കും.