വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി സ്‌കൂൾ ബസ് ഡ്രൈവർ പിടിയിൽ ; പിടിച്ചെടുത്തത് ഒരു കിലോയിലധികം കഞ്ചാവ്

എസ്പിയുടെ രഹസ്യാന്വേഷണ സംഘമായ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്.

0
148

ഇടുക്കി : വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി സ്‌കൂൾ ബസ് ഡ്രൈവർ പിടിയിൽ. മുരിക്കാട്ടുകുടി വിളയാനിക്കൽ സുധീഷ് എന്ന 34 വയസുകാരനാണ് പിടിയിലായത്. ഇയുളുടെ പക്കൽ നിന്നും ഒരു കിലോയിലധികം കഞ്ചാവും പിടിച്ചെടുത്തു.
ഇടുക്കി കാഞ്ചിയാറിലെ സ്വകാര്യ സ്‌കൂളിലെ ബസ് ഡ്രൈവറാണ് ഇയാൾ. എട്ടു മാസത്തോളമായി കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുകയായിരുന്നു ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.

എസ്പിയുടെ രഹസ്യാന്വേഷണ സംഘമായ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്. ഡാൻസാഫ് ടീമിന്റെയും കട്ടപ്പന സിഐയുടെയും നേതൃത്വത്തിൽ കട്ടപ്പന പൊലീസ് നടത്തിയ നീക്കമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ഒന്നര വർഷമായി ഇയാൾ ഈ സ്കൂളിൽ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. വിദ്യാർത്ഥികൾക്കും ഇയാൾ കഞ്ചാവ് നൽകിയിട്ടുണ്ടോ എന്ന കാര്യത്തിലും പരിശോധന നടത്തി വരികയാണ്.