കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ല ; ലീഗ് എംഎല്‍എമാരോട് എംഎം മണി

കോണ്‍ഗ്രസ് ഇല്ലാതെയും ലീഗിന് ജയിക്കാന്‍ കഴിയും. എന്നാൽ ലീഗുകാര്‍ ഇല്ലെങ്കില്‍ കോണ്‍ഗ്രസുകാര്‍ ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

0
132

കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ലീഗ് എംഎല്‍എമാരോട് എംഎം മണി. കിണറ്റില്‍ കിടക്കുന്ന തവളയുടെ അവസ്ഥയാണ് പ്രതിപക്ഷ നേതാക്കള്‍ക്ക്‌. ലീഗുകാര്‍ ബിജെപിയില്‍ പോകുമെന്ന് കരുതുന്നില്ല. കോണ്‍ഗ്രസുകാര്‍ അതിനുള്ള സംവിധാനം ഒരുക്കി കൊണ്ടിരിക്കുകയാണെന്നും എം.എം.മണി പറഞ്ഞു.

സമരത്തില്‍ പങ്കെടുക്കാതെ ഞങ്ങള്‍ക്കൊരു വടി തരികയായിരുന്നു കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഇല്ലാതെയും ലീഗിന് ജയിക്കാന്‍ കഴിയും. എന്നാൽ ലീഗുകാര്‍ ഇല്ലെങ്കില്‍ കോണ്‍ഗ്രസുകാര്‍ ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗുകാര്‍ ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഇല്ല, പിന്നെ കേരളത്തില്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാകും. കോണ്‍ഗ്രസിനെ നമ്പിയാല്‍ നമ്പിയവന്റെ കാര്യം പോക്കാണെന്നും എംഎം മണി പറഞ്ഞു.